Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : On Train

ട്രെ​യി​നി​ൽ ലൈം​ഗി​കാ​തി​ക്ര​മം; രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ഷൊ​​​​ർ​​​​ണൂ​​​​ർ: ട്രെ​​​​യി​​​​നി​​​​ൽ യു​​​​വ​​​​തി​​​​ക്കു​​​​നേ​​​​രേ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ രാ​​​​ജ​​​​സ്ഥാ​​​​ൻ സ്വ​​​​ദേ​​​​ശി അ​​​​റ​​​​സ്റ്റി​​​​ൽ. മ​​​​ഡ്ഗാ​​​​വ് - എ​​​​റ​​​​ണാ​​​​കു​​​​ളം എ​​​​ക്സ്പ്ര​​​​സ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഏ​​​​ഴി​​​​നു പ​​​​ട്ടാ​​​​ന്പി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​ണു സം​​​​ഭ​​​​വം. ക​​രൗ​​​​ളി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സ​​​​തീ​​​​ഷ് കു​​​​മാ​​​​ർ മീ​​​​ണ​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

കോ​​​​ഴി​​​​ക്കോ​​​​ട്ടു​​​​നി​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തേ​​​​ക്കു പോ​​​​യി​​​​രു​​​​ന്ന യു​​​​വ​​​​തി​​​​യു​​​​ടെ സീ​​​​റ്റി​​​​ന​​​​ടു​​​​ത്തു വ​​​​ന്നി​​​​രു​​​​ന്ന് ഇ​​​​യാ​​​​ൾ അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​നു ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​രി​​​​ൽ ഒ​​​​രാ​​​​ൾ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ മൊ​​​​ബൈ​​​​ൽ കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ത്തി. തു​​​​ട​​​​ർ​​​​ന്ന് ട്രെ​​​​യി​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ത​​​​ന്നെ യു​​​​വ​​​​തി റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സി​​​​നു പ​​​​രാ​​​​തി അ​​​​യ​​​​ച്ചു. ട്രെ​​​​യി​​​​ൻ ഷൊ​​​​ർ​​​​ണൂ​​​​രി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ റെ​​​​യി​​​​ൽ​​​​വേ പോ​​​​ലീ​​​​സ് പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

ഇ​​​​യാ​​​​ൾ​​​​ക്കെ​​​​തി​​​​രേ ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പു ചു​​​​മ​​​​ത്തി.വ​​​​ട​​​​ക​​​​ര​​​​യി​​​​ൽ ടാ​​​​ക്സി ജോ​​​​ലി ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണു പ്ര​​​​തി. കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ​​​​വ​​​​ഴി രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലേ​​​​ക്കു പോ​​​​കാ​​​​ൻ തീ​​​​വ​​​​ണ്ടി​​​​യി​​​​ൽ ക​​​​യ​​​​റി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​യാ​​​​ൾ. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി​​​​യെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

Latest News

Corehub Up